ക്യാൻസർ രോഗികൾക്ക് സൗജന്യമായി സൗന്ദര്യം തിരിച്ച് നൽകി റീന മനോജ്

ക്യാൻസർ രോഗികൾക്ക് സൗജന്യമായി സൗന്ദര്യം തിരിച്ച് നൽകി റീന മനോജ്

ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളം എത്ര  സുന്ദരമാണെന്ന് പറയുന്നവരും  ഇവിടുത്തെ സ്തീ സൗന്ദര്യത്തെകൂടി  വാഴ്ത്തി പറയുന്നത് ഓരോ മലയാളി മങ്കമാരും അഭിമാനത്തോടെ സ്വകാര്യ അഹങ്കാരമായി  കരുതി കൊണ്ടിരിക്കുന്നത്. മലയാളികൾ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലാണ്. കാലകാലങ്ങളായി നമ്മുക്ക് ആയുർവേദത്തിലൂന്നിയ  സൗന്ദര്യ ചികിത്സകളും സംരക്ഷണകളും പൈതൃകമായി തന്നെ ലഭിച്ചിട്ടുണ്ട്‌. 
 

സ്ത്രീ സൗന്ദര്യം എന്നു പറയുമ്പോൾ ശരീര കാന്തിയോടൊപ്പം കേശ സൗന്ദര്യവും കൺപീലികളും  പുരികങ്ങളും അതിനെ കൂടുതൽ ആകർഷകമാക്കുന്നു.  ഈ സൗന്ദര്യ സംരക്ഷണവും സൗന്ദര്യബോധവും  എത്രമാത്രം അംഗീകരിക്കപ്പെട്ടിരിക്കുന്നു, ആവശ്യഘടകമായിരിക്കുന്നു എന്നതിന്റെ കൂടി തെളിവുകളാണ് ഇന്ന് ഓരോ ഗ്രാമങ്ങളിൽ പോലും  കൂണുകൾ പോലെ മുളച്ച് പൊന്തികൊൺിരിക്കുന്ന ബ്യൂട്ടിപാർലറുകൾ,

 അക്കാദമി തലത്തിൽ തന്നെ  സൗന്ദര്യവിഷയവുമായി പാഠ്യപദ്ധതികളും പഠനശാലകളും ഇന്ന് കേരളത്തിൽ വ്യാപകമാണ്.  പണ്ട് കാലങ്ങളെല്ലാം  സ്ത്രീകളുടെ  സൗന്ദര്യ കാര്യങ്ങളിലെ രഹസ്യങ്ങൾ മുത്തശ്ശിമാരുടെ പൊടികൈകളുമായിരുന്നെങ്കിൽ ഇന്ന് തികച്ചും സാങ്കേതികമായും ശാസ്ത്രീയമായും ഈ മേഖല വളർന്നു കഴിഞ്ഞിരിക്കുന്നു. 
 

സാധാരണ ജിവിതത്തിൽ ഒരു സ്ത്രീയുടെ സൗന്ദര്യം വർദ്ധിപ്പിക്കണമെങ്കിൽ  തൊട്ടടുത്ത ബ്യൂട്ടിപാർലറിൽ ചെന്ന് കുറച്ചു സമയം ചിലവഴിച്ചാൽ  മനസ്സിനിണങ്ങിയ സന്തോഷവും സൗന്ദര്യവും  ലഭിക്കും. എന്നാൽ ജീവിതത്തിൽ പുനർജന്മമായി തിരിച്ചു വരുന്ന ക്യാൻസർ രോഗികൾക്ക് അതിൽ നിന്നും മുക്തി നേടിയവർക്കും  റേഡിയേഷനും കടുത്ത മരുന്നുകളുടേയും ഉപയോഗങ്ങളും  ചെയ്തതു വഴി തങ്ങളുടെ മുടിയും പുരികവും  നഷ്ടപ്പെട്ടു കഴിയുമ്പോൾ  അവരുടെ പുനനർജീവിതത്തിൽ സൗന്ദര്യം സ്വകാര്യ ദു:ഖമായി അവശേഷിക്കുന്നു. രോഗമുക്തിയ്ക്ക് ശേഷം  പുരികത്തിന്റെയും കേശത്തിന്റെയും  നഷ്ടപ്പെടലുകളായിരിക്കാം.

ഒരു പക്ഷേ രോഗമുക്തി നേടിയവർക്ക് ഏറെ മനസിനെ അലട്ടുന്ന വിഷയം ഈ നഷ്ടത്തെ തുടർന്ന് അവർ  പൊതു ജീവിതത്തിലേക്ക്  ഇറങ്ങിവരുവാൻ മടികാണിക്കുന്നു. സ്വന്തം വീടിനുള്ളിലെ നാല് ചുവരുകൾക്കുളളിൽ അവർ പിന്നീടുള്ള ജീവിതം ജീവിച്ചു തീർക്കുന്നു. 

എന്നാൽ അങ്ങനെയുള്ളവരുടെ ഒരു ആശാകേന്ദ്രമായി തീർന്നിരിക്കുകയാണ് തിരുവന്തപുരം സ്വദേശിനി റീന മനോജും അവരുടെ സ്ഥാപനമായ റിൻസ് ബ്യൂട്ടിപാർലറും. രോഗവിമുക്തി നേടിയവർക്ക് വെറും സൗന്ദര്യം മാത്രമല്ല പുതിയ ജീവിതവും സ്വപ്നങ്ങളും നൽകുകയാണവർ.  ദിനംപ്രതി  വളരെയധികം പേർ ഈ സ്ഥാപനത്തിൽ  സൗന്ദര്യ പ്രവർത്തികൾക്കു വരുന്നുൺെങ്കിലും റീനയുടെ മനസിലേക്ക് കയറി ചെല്ലുന്ന ക്യാൻസർ രോഗികളും ക്യാൻസർ വിന്നറുകളുമായ നിരവധി സ്ത്രീകൾ പ്രത്യൂപകാരമായി റീനയ്ക്ക് നൽകുന്നത് മനസ്സ് നിറഞ്ഞ പ്രാർത്ഥനയാണ് ഉപഹാരമായി നൽകി പടിയിറങ്ങുന്നത്. 
 

22 വർഷത്തെ പ്രവർത്തന പാരമ്പര്യം  ഉണ്ടെങ്കിലും കഴിഞ്ഞ 6 വർഷമായി തുടങ്ങിവച്ച സൗജന്യമായി ക്യാൻസർ ബാധിതർക്ക് നൽകി വരുന്ന സേവനം കീമോ ചെയ്തവർക്ക്  വളരെ പ്രതീക്ഷകളും സ്വപ്നങ്ങളും ജീവിതവുമാണ് നൽകികൊൺിരിക്കുന്നത്.  6 വർഷം മുൻപ് ഒരു നാളിൽ തന്റെ ബ്യൂട്ടിപാർലറിന്റെ പടി കയറി വന്ന ഏകദ്ദേശം നാൽപത് വയസ് പ്രായം ചെന്ന  ഒരു സ്ത്രീ റീനയോട് ചോദിക്കുകയുണ്ടായി  എന്റെ കൊഴിഞ്ഞുപോയ പുരികം  ഒന്ന് ശരിയാക്കി തരുമോ എന്നുള്ള ചോദ്യത്തിന് ഒരു പുഞ്ചിരിയോടെ തന്റെ ജോലി കൃത്യമായി നിർവ്വഹിക്കുന്നതിനിടയിൽ  ആ സുഹൃത്തുമായുള്ള സംഭാഷണത്തിൽ തന്റെ മുൻപിൽ ഇരിക്കുന്നത്  ഒരു  ക്യാൻസർ രോഗിയാണെന്നും രോഗത്തിന്റെ ഭാഗമായാണ്  പുരികങ്ങൾ കൊഴിഞ്ഞുപോയതാണെന്നും മനസിലാക്കി.മനസിലാക്കി. തുടർന്ന് ജോലി പൂർത്തിയായി കഴിഞ്ഞപ്പോൾ ആ സുഹൃത്തിന്റെ മുഖത്തെ പുഞ്ചിരിയും ഒരു പുനർജീവനത്തിന്റെ വിജയഗാഥയും കൺറിഞ്ഞപ്പോൾ ഉണ്ടായ ചാരിതാർത്ഥ്യം എന്നും മനസിൽ ഓർമ്മയായി കൊണ്ടുനടക്കന്നു. പ്രതിഫലമായി തന്ന നോട്ടുകൾ സ്‌നേഹപൂർവ്വം നിരസിച്ചുകൊണ്ട്  ആ സ്‌നേഹം മാത്രം മതിയെന്നും  ഇനി ഇങ്ങനെയുള്ളവർക്ക്  എക്കാലവും സൗജന്യമായി തന്നെ പുരികത്തിന്റെ സൗന്ദര്യ ജോലികൾ ടാറ്റിയൂവിലൂടെ കൊടുക്കുമെന്ന തീരുമാനത്തിലെത്തിചേരുകയും ചെയ്തു. ഇന്നും അത് അനസൂയം തുടരുന്നു.

ടാറ്റിയൂ ചെയ്യുന്നതിന് സാധാരണഗതിയിൽ  ഏഴായിരത്തിലധികം രൂപയാണ് ചെലവ് രോഗബാധിതർക്ക് ഒരു രൂപ പോലും വാങ്ങാതെ ഇതു ചെയ്ത് കൊടുക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തി അവരുടെ പുഞ്ചിരി അതിന്റെ മൂല്യമാണ് റീന മനോജ് മികച്ചതായി കാണുന്നത്. 
 

ഫിലിം ഇൻഡസ്ട്രിയിലെ പല പ്രമുഖരും നർത്തകിമാരും എന്നുവേണ്ട പ്രൊഫഷണൽ തലത്തിലുളള നിരവധി പ്രമുഖരായ വ്യക്തികൾ റീനയുടെ സ്ഥാപനത്തിലെ സ്ഥിരം ഉപഭോക്താക്കളാണ്. തിരുവനന്തപുരത്ത് വഴുതക്കാടുള്ള സ്ഥാപനത്തിൽ കൂടാതെ കൊച്ചിയിലും, തൃശ്ശൂരും, കോഴിക്കോടും വിസിറ്റ് നടത്തി ഈ ജോലികൾ വളരെ ഭംഗിയായി റീന നിർവ്വഹിക്കുന്നു.